അക്ഷരമുറ്റത്തേക്ക് നാൽവർ സംഘം

ചാരുംമൂട്: ബാഗും കുടയും ചൂടി പുത്തനുടുപ്പും ഇട്ട് സ്കൂളിലേക്ക്​ പോകുന്നതിന്‍റെ ത്രില്ലിലാണ് നാൽവർ സംഘം. ഒരു പ്രസവത്തിൽ ജനിച്ച നൂറനാട് പണയിൽ രതീഷ് ഭവനത്തിൽ ആർ. രതീഷിന്‍റെയും എസ്. സൗമ്യയുടെയും മക്കളായ അനാമിക, ആത്മിക, അദ്രിക, അവനിക എന്നിവരാണ് അക്ഷരമധുരം നുണയാൻ അക്ഷരമുറ്റത്തേക്ക് ബുധനാഴ്ച എത്തുന്നത്. പണയിൽ പള്ളിക്കൽ ഗവ.എസ്.കെ.വി.എൽ.പി സ്കൂളിലെ എൽ.കെ.ജിയിലാണ് നാൽവർ സംഘം പ്രവേശനം നേടിയത്. അധ്യാപകരെ കാണാനും കൂട്ടുകാരോടൊപ്പം ഓടിക്കളിക്കാനുമുള്ള ആഗ്രഹത്തിലാണ് നാലുപേരും. 2018 മാർച്ച് 10ന് അടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവരുടെ ജനനം. ഒരുവർഷം ആശാൻ പള്ളിക്കൂടത്തിൽ പഠിച്ച ശേഷമാണ് ഇവർ വിദ്യാലയത്തിലെത്തുന്നത്. നാൽവർ സംഘത്തിന്‍റെ പിതാവ് ഗൾഫിലായിരുന്ന രതീഷ് ഇപ്പോൾ നാട്ടിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. പാലമേൽ പഞ്ചായത്തുതല പ്രവേശനോത്സവം ഒരുക്കിയിട്ടുള്ള എസ്.കെ.വി.എൽ.പി സ്കൂളിൽ നാൽവർസംഘത്തിന്​ സ്വീകരണമൊരുക്കിയിട്ടുണ്ട്. ഫോട്ടോ ..നാൽവർ സംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.