പ്രതിഷ്ഠ വാർഷികം

പൂച്ചാക്കൽ: ബഹുസ്വരതയുടെ മൂല്യസങ്കൽപവും ആവിഷ്കരണവും പ്രയോഗവും ഏറ്റവും ഉദാത്തമായി വർണിച്ചത് ശ്രീനാരായണ ഗുരുവാണെന്ന്​ എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിന്‍റെ നൂറാമത് പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് നടന്ന ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗം വിശാലാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി പ്രഭാഷണം നടത്തി. പാണാവള്ളി സെന്‍റ്​ ജോസഫ് ചർച്ച് വികാരി ഫാ. വിപിൻ കുരിശുതറ, ദേവസ്വം പ്രസിഡന്‍റ്​ അഡ്വ. എസ്. രാജേഷ്, ദേവസ്വം ജനറൽ സെക്രട്ടറി എ. സൈജു, ട്രഷറർ അശോക് സെൻ, ചെയർമാൻ പി. ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം :പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിന്‍റെ നൂറാമത് പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് നടന്ന ദാർശനിക സമ്മേളനം എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.