മത്സ്യകൃഷി വിളവെടുത്തു

അമ്പലപ്പുഴ: കാക്കാഴം മുസ്​ലിം ജമാഅത്ത് പള്ളിക്കുളത്തിൽ മത്സ്യ കൃഷി വിളവെടുപ്പ് നടന്നു. ഫിഷറീസ് വകുപ്പാണ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ കാർപ്പ്​ മത്സ്യങ്ങളെ നിക്ഷേപിച്ചത്. രണ്ടാം തവണയാണ് ജമാഅത്ത് പള്ളിക്കുളത്തിൽ മത്സ്യകൃഷി വിളവെടുപ്പ് നടക്കുന്നത്. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. കവിത ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്‍റ്​ അഡ്വ. എ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ടി. ചന്ദ്രലേഖ, ഫിഷറീസ് ഓഫിസർ പി.എസ്. സൂര്യ, പ്രോജക്ട് കോഓഡിനേറ്റർ ഇമ്മാനുവൽ ഷാജി, അക്വാകൾചർ പ്രമോട്ടർ രഞ്ജിനി, ജമാഅത്ത് വൈസ് പ്രസിഡന്‍റ്​ എം. മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. (അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. കവിത മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.