മദ്​റസ പുതിയ കെട്ടിടം ഉദ്​ഘാടനം ചെയ്തു

വടുതല: ബുസ്താനുൽ ജന്ന മദ്​റസയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. മദ്​റസ പ്രസിഡന്റ് ഡി.എം. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. വടുതല കോട്ടൂർ കാട്ടുപുറം മഹൽ ജമാഅത്ത് പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ വാർഷിക പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് അവാർഡ് നൽകി. ഇ.പി. മുഹമ്മദ് നസീർ, കെ.ബി. ഫത്ഹുദ്ദീൻ മൗലവി, സി.എം.എ. ഖാദർ, ഇടപ്പള്ളി ബഷീർ ഹാജി, എ. ഷിഹാബുദ്ദീൻ മൗലവി, കെ.കെ. അബ്ദുൽ ഹമീദ് മൗലവി, പി.എ. മുഹമ്മദ് കുട്ടി റഷാദി, അബ്ദുൽ റഹീം ഫൈസി, പി.പി. ജമാലുദ്ദീൻ മൗലവി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: വടുതല ബുസ്താനുൽ ജന്ന മദ്​റസയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.