സി.പി.എം ഓഫിസിന്​ തറക്കല്ലിട്ടു

മാന്നാർ: സാമൂഹികാരോഗ്യ കേന്ദ്രത്തിനുസമീപം നിർമിക്കുന്ന സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടത്തിന് മന്ത്രി സജി ചെറിയാൻ തറക്കല്ലിട്ടു. ജില്ല സെക്രട്ടറി ആർ. നാസർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹേന്ദ്രൻ, ജി. ഹരിശങ്കർ, ജില്ല കമ്മിറ്റി അംഗങ്ങളായ പുഷ്പലത മധു, എം.എച്ച്. റഷീദ്, ജയിംസ് ശാമുവേൽ, ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ, അഡ്വ. പി. വിശ്വംഭരപണിക്കർ, ജി. രാമകൃഷ്ണൻ, പി.എൻ. ശെൽവരാജൻ, കെ. നാരായണപിള്ള, അഡ്വ. സി. ജയചന്ദ്രൻ, കെ.എം. അശോകൻ എന്നിവർ സംസാരിച്ചു. 17.5 സെന്‍റിൽ 4000 ചതുരശ്രയടിയിലാണ്​ കെട്ടിടം നിർമിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.