അലക്ഷ്യമായി ബസ് നിർത്തിയിടുന്നു​; ആശുപത്രിയിൽ എത്തുന്നവർ വലയുന്നു

അമ്പലപ്പുഴ: അലക്ഷ്യമായി ബസ് നിർത്തിയിടുന്നത് ആശുപത്രിയിൽ വാഹനങ്ങളിൽ എത്തുന്നവരെ വലക്കുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പള്ളിമുക്ക് ജങ്ഷനിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്യുന്നത്. തെക്കുനിന്ന്​ വരുന്ന ബസ് ആശുപത്രിയുടെ മുഖ്യകവാടത്തിനോട് ചേർന്നാണ് നിർത്തിയിടുന്നത്. ഇതുമൂലം അത്യാസന്നനിലയിലായ രോഗികളുമായെത്തുന്ന വാഹനങ്ങളും ആംബുലൻസും ആശുപത്രിയുടെ മുഖ്യകവാടത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ ഏറെനേരം കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്​. ജങ്ഷനിൽ ടൈലുകൾ പാകി ബസ്ബേക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും ജങ്ഷനിലാണ് നിർത്തിയിടുന്നത്. ജങ്​ഷനും മുഖ്യകവാടവും ഒഴിവാക്കിവേണം തെക്ക് ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾ നിർത്തിയിടാനെന്ന് ജില്ല പൊലീസ്​ മേധാവിയും മോട്ടോർ വാഹന വകുപ്പും മമ്പ് നിർദേശം നൽകിയിരുന്നതാണ്. കോവിഡിൽ നിയന്ത്രണങ്ങൾ ഇല്ലാതായതോടെയാണ്​ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടാൻ തുടങ്ങിയത്​. ( വണ്ടാനം പള്ളിമുക്കിൽ മുഖ്യകവാടം മറച്ച് ബസുകൾ നിർത്തിയിട്ടിരിക്കുന്നു) apl busstop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.