ആലപ്പുഴ: കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ആനുകൂല്യ വിതരണത്തിന് തുടക്കമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ ധനസഹായ വിതരണം നിര്‍വഹിച്ചു. ജില്ലയില്‍ എട്ട് കുട്ടികള്‍ക്കാണ് സഹായം നല്‍കിയത്. പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ എട്ട് കുട്ടികള്‍ക്കായി ആകെ 67,35,270 രൂപയാണ് അനുവദിച്ചത്. കലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യൂ.സി ചെയര്‍പേഴ്സൻ അഡ്വ. ജലജ ചന്ദ്രന്‍, പോസ്റ്റല്‍ സൂപ്രണ്ട് സ്മിത സാഗര്‍, ജില്ല ശിശുസംരക്ഷണ ഓഫിസര്‍ ടി.വി. മിനിമോള്‍, ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ അജി ജേക്കബ് കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തീറ്റപ്പുല്‍കൃഷി പരിശീലനം ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ തീറ്റപ്പുല്‍കൃഷി പരിശീലന പരിപാടി നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. ഫോണ്‍: 8075028868, 9847437232, 0476 2698550. വിദ്യാകിരണം പദ്ധതിക്ക് തുടക്കം ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിലെ വിദ്യാകിരണം പദ്ധതിയുടെ ഉദ്ഘാടനം മുന്‍ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോന്‍ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനസഹായം വിതരണം ചെയ്തു. മുന്‍കാല അധ്യാപകരെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആര്‍. റിയാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബി. ബിപിന്‍ രാജ്, കെ.എ. അശ്വിനി, എസ്. സന്തോഷ് ലാല്‍, എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.