എ.സി റോഡിൽ ഇന്ന്​ ഗതാഗത നിരോധനം

ആലപ്പുഴ: എ.സി റോഡ്​ നവീകരണത്തിന്‍റെ ഭാഗമായി നസ്​റത്ത്​ ജങ്​ഷനിലെ ​​​മേൽപാലത്തിൽ സ്ലാബ്​ കോൺക്രീറ്റിങ്​ നടക്കുന്നതിനാൽ ചൊവ്വാഴ്ച പുലർച്ച അഞ്ച്​ മുതൽ രാത്രി ഏഴ് വരെ വാഹന ഗതാഗതം നിരോധിച്ചു. ഇതിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും (എമർജൻസി ഉൾപ്പെടെ ) മ​ങ്കൊമ്പ്​-ചമ്പക്കുളം-എസ്​.എൻ. കവല വഴിയും മ​ങ്കൊമ്പ്​-ചമ്പക്കുളം-പൂപ്പള്ളി വഴിയും ആലപ്പുഴക്കും ചങ്ങനാശ്ശേരി ഭാഗത്തേക്ക്​ പോകേണ്ട വാഹനങ്ങൾ കൈനകരി-പൂപ്പള്ളി-ചമ്പക്കുളം-മ​ങ്കൊമ്പ്​ വഴിയും പോകണമെന്ന്​ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. കൺസ്ട്രക്​ഷൻ വർക്കേഴ്സ് യൂനിയൻ ജില്ലസമ്മേളനം ആലപ്പുഴ: കേരള കൺസ്ട്രക്​ഷൻ വർക്കേഴ്സ് യൂനിയൻ മൂന്നാമത്​ ജില്ലസമ്മേളനം അമ്പലപ്പുഴ ടൗൺ ഹാളിൽ നടന്നു. ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂനിയൻ സെന്‍റർ (എ.ഐ.യു.ടി.യു.സി) സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ ഉദ്​ഘാടനം ​ചെയ്തു. ജില്ല പ്രസിഡന്‍റ്​​​ എസ്. സീതി ലാൽ അധ്യക്ഷത വഹിച്ചു. എ.ഐ.യു.ടി.യു.സി ജില്ല പ്രസിഡന്‍റ്​ കെ.ആർ. ശശി, സെക്രട്ടറി പി.ആർ. സതീശൻ, വിവിധ തൊഴിലാളി വിഭാഗം യൂനിയൻ നേതാക്കളായ അഡ്വ.എം.എ. ബിന്ദു, വി.ആർ. അനിൽ, കെ. പ്രതാപൻ, ആർ. അർജുനൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ.കെ. ശശികുമാർ (പ്രസി.), എസ്. അനിൽപ്രസാദ് (സെക്ര.) കെ.പി. മനോഹരൻ, ടി.കെ. ഗോപിനാഥൻ, ടി. ശശി, ടി. മധു, പി.കെ. ശശി (വൈ.പ്രസി.), കെ.ശശികുമാർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. APL sasikumar എൻ.കെ. ശശികുമാർ APL anilprasad എസ്. അനിൽ പ്രസാദ് ഹിഷാം അബ്​ദുൽ വഹാബിനെ ആദരിച്ചു ആലപ്പുഴ: മികച്ചസംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഹിഷാം അബ്ദുൽ വഹാബിനെ ആലപ്പുഴ സിവിൽസ്​റ്റേഷൻ വാർഡിലെ വസതിയിലെത്തി മുസ്​ലിംലീഗ്​ നേതൃത്വത്തിൽ ആദരിച്ചു. ടൗൺ പ്രസിഡന്‍റ്​ എ.എം. നൗഫൽ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് കൂരയിൽ, ട്രഷറർ വൈ. ജഹാസ്, എ.എം. ഇസ്മായിൽ, പി. അബ്‌ദുൽ ലത്തീഫ്, അജ്മൽ സേട്ട്, ജുബീർ നൗഷാദ്, കെ.എൻ. സിദ്ദീഖ്, ജുനൈദ് മുഹാം എന്നിവർ പ​ങ്കെടുത്തു. APL hisham abdul vahab മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്​ദുൽ വഹാബിനെ വസതിയിലെത്തി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.