എ.സി റോഡിൽ കുരുക്കൊഴിവാക്കാൻ വൺവേ സംവിധാനം

ആലപ്പുഴ: നവീകരണ ഭാഗമായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഗതാഗതക്കുരുക്ക്​ ഒഴിവാക്കാൻ വൺവേ സംവിധാനം ആരംഭിച്ചു. കൈനകരി മുതൽ പൂപ്പള്ളി വരെയാണിത്​. രാവിലെ ആറ്​ മുതൽ രാത്രി 8.30 വരെയാണ്‌ നിയന്ത്രണം ഏർ​പ്പെടുത്തിയിട്ടുള്ളത്​. ഇതിനൊപ്പം ദീർഘദൂര വാഹനങ്ങളുടെയും ചരക്കുവാഹനങ്ങളുടെയും നിയന്ത്രണം തുടരും. ചങ്ങനാശ്ശേരിയിൽനിന്ന്‌ വരുന്ന വാഹനങ്ങൾക്ക്​ എ.സി റോഡിലൂടെ പോകാം. ആലപ്പുഴയിൽനിന്ന്‌ വരുന്ന വാഹനങ്ങൾ കൈനകരി ജങ്‌ഷനിൽനിന്ന് വടക്ക് തിരിഞ്ഞ്‌ കൈനകരി റോഡ് വഴി പൂപ്പള്ളി ജങ്‌ഷനിലെത്തി എ.സി റോഡിൽ പ്രവേശിച്ച്​ യാത്രതുടരാവുന്ന രീതിയിലാണ്​ ക്രമീകരണം. പല ദിവസങ്ങളിലും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ​പെട്ട്​ നട്ടംതിരിഞ്ഞിരുന്നു. ആംബുലൻസ്​, പൊലീസ്​ വാഹനങ്ങൾക്കുപോലും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ്​ പുതിയ നിയന്ത്രണം. ഭാരവാഹനങ്ങൾ തിരുവല്ല-അമ്പലപ്പുഴ പാത വഴി പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.