ആലപ്പുഴ: സമത്വദർശനം വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഒരുപോലെ സാക്ഷാത്കരിച്ച രാഷ്ട്രീയബുദ്ധനാണ് എം.പി. വീരേന്ദ്രകുമാറെന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. വീരേന്ദ്രകുമാറിന്‍റെ രണ്ടാം ചരമവാർഷികാചരണത്തിന്‍റെ ഭാഗമായി ലോക് താന്ത്രിക് ജനതാദൾ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണിനും വിണ്ണിനും ജലത്തിനുമായി ഇത്രയേറെ സംസാരിക്കുകയും എഴുതുകയും ചെയ്ത രാഷ്ട്രീയനേതാക്കൾ വിരളമായിരിക്കും. സ്വാതന്ത്ര്യാനന്തര സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് ദിശാബോധം കാട്ടിക്കൊടുത്ത കരുത്തനായ സോഷ്യലിസ്റ്റാണ് വീരേന്ദ്രകുമാറെന്നും അദ്ദേഹം പറഞ്ഞു. ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡന്‍റ് ജി. ശശിധരപ്പണിക്കർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അനിരാജ് ആർ. മുട്ടം, രാജു മോളേത്ത്, മോഹൻ സി. അറവന്തറ, ജമാൽ പള്ളാത്തുരുത്തി, ഹാപ്പി പി. അബു, ടി.കെ. ശ്രീനിവാസൻ, സാദിഖ് നീർക്കുന്നം, മനാഫ് മണാശ്ശേരി എന്നിവർ സംസാരിച്ചു. (എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു) apl anusmaranam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.