ഗുരുമന്ദിരത്തിന് ശിലയിട്ടു

ചെങ്ങന്നൂര്‍: 2801ാം നമ്പർ മുളക്കുഴ പെരിങ്ങാല വടക്ക് ശാഖയിൽ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിനും ശാഖാ ആസ്ഥാനമന്ദിരത്തിനും യൂനിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം ശിലാസ്ഥാപനം നിര്‍വഹിച്ചു. യൂനിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അധ്യക്ഷത വഹിച്ചു. ജയപ്രകാശ് തൊട്ടാവാടി, മോഹനന്‍ കൊഴുവല്ലൂര്‍, കെ.ആര്‍. മോഹനന്‍, എസ്. ദേവരാജന്‍, അനില്‍ കണ്ണാടി, റീനാ അനില്‍, രാഹുല്‍ രാജ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് അരുണ്‍ തമ്പി സ്വാഗതവും, സെക്രട്ടറി സുധാ വിജയന്‍ കൃതജ്ഞതയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.