ചാരുംമൂട്: കെ.പി റോഡിലെ അപകട മേഖലയായ നൂറനാട് ആശാൻ കലുങ്ക് വളവിൽ വീണ്ടും അപകടം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. അടൂരിലേക്ക് പോയ സുൽത്താൻ ബസും കായംകുളം ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അടൂർ സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട കാർ ബൈക്കിലിടിച്ച് നൂറനാട് സ്വദേശിയായ യുവാവിനും പരിക്കേറ്റു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല. ഒരാഴ്ച മുമ്പും ഇവിടെ കാർ തലകീഴായി മറിഞ്ഞിരുന്നു. ഫോട്ടോ: കെ.പി. റോഡിലെ അപകട മേഖലയായ നൂറനാട് ആശാൻ കലുങ്ക് വളവിൽ ഉണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.