ആലപ്പുഴ: മുസ്ലിം ഐക്യസംഘം നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള നദ്വത്തുൽ മുജാഹിദ്ദീൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന നവോത്ഥാന ചരിത്രസമ്മേളനം ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്‍റ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. വൈകീട്ട് നാലിന് സമാപന സമ്മേളനം കെ.എൻ.എം ജനറൽ സെക്രട്ടറി എ. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം നവോത്ഥാന മുന്നേറ്റങ്ങൾക്ക് അടിത്തറപാകിയ പ്രസ്ഥാനമാണ് കൊടുങ്ങല്ലൂർ കേന്ദ്രമായി തുടങ്ങിയ മുസ്ലിം ഐക്യസംഘം. മതസൗഹാർദത്തിനും സമാധാനത്തിനും ഏറെ പ്രാധാന്യംനൽകിയ ഐക്യസംഘത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പണ്ഡിതരെയും നേതാക്കളെയും ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ ഒ.എം. ഖാൻ, റിട്ട. ജഡ്ജി പി.എം. അബ്ദുൽസത്താർ, ഐ.എസ്.എം ജില്ല സെക്രട്ടറി ഷിബു ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.