റാങ്ക് ജേതാവ്​ അക്ഷയ ലക്ഷ്മിയെ ആദരിച്ചു

മണ്ണഞ്ചേരി: കേരള സർവകലാശാല ബി.എസ്​സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അക്ഷയ ലക്ഷ്മിയെ കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ്​ സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) മുഹമ്മ മേഖല കമ്മിറ്റി വസതിയിലെത്തി ആദരിച്ചു. മധുര വിതരണവും നടത്തി. കെ.ഇ.ഡബ്ല്യു.എസ്.എ അംഗവും വയറിങ്​ തൊഴിലാളിയുമായ മുഹമ്മ പഞ്ചായത്ത് ആറാം വാർഡ് ഉമ്മാപറമ്പിൽ യു.പി ലാലിയുടെ മകളാണ്​ അക്ഷയ ലക്ഷ്മി. ചേർത്തല ശ്രീനാരായണ കോളജിലാണ് ബിരുദ പഠനം പൂർത്തീകരിച്ചത്. കാക്കനാട് ഇൻഫോപാർക്കിൽ ജോലി നേടിയിട്ടുണ്ട്. പുഷ്പയാണ് മാതാവ്. സഹോദരൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അക്ഷയ് കൃഷ്ണ. പ്രസിഡന്റ്​ കെ.ജി. വേണുഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്മാൻ, ജില്ല നിർവാഹക സമിതി അംഗം ആർ. അണ്ണാദുരൈ, മേഖല ഭാരവാഹികളായ പി.ആർ. ദിലീപ് കുമാർ, പി. സുരേഷ് എന്നിവർ സംബന്ധിച്ചു. പടം: കേരള സർവകലാശാല ബി.എസ്​സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അക്ഷയ ലക്ഷ്മിയെ കെ.ഇ.ഡബ്ല്യു.എസ്.എ മേഖല പ്രസിഡന്റ്​ കെ.ജി. വേണുഗോപാൽ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.