നസീർ ചെയർമാനായിരുന്നില്ല -യു.ഡി.എഫ്

വള്ളികുന്നം: മണക്കാട് ബ്ലോക്ക് ഡിവിഷൻ തെരഞ്ഞെടുപ്പിൽ സംഘടനവിരുദ്ധ പ്രവർത്തനം നടത്തിയ നസീർ കാവനാടിനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന്​ നേരത്തേ ഒഴിവാക്കിയിരുന്നതാണെന്ന് മണ്ഡലം ചെയർമാൻ അബ്ദുൽ സലാം വാളക്കോട്ട്, കൺവീനർമാരായ ജി. രാജീവ്കുമാർ, പി. രാമചന്ദ്രൻ പിള്ള എന്നിവർ പറഞ്ഞു. വിഭാഗീയ പ്രവർത്തനങ്ങൾക്ക് അച്ചടക്ക നടപടിക്ക് വിധേയനാകുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നാടകമാണ് രാജി പ്രഖ്യാപനം. ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തി വിജയിച്ച ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കുതന്ത്രം ചർച്ചയാകാതിരിക്കാനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുള്ളതായി അവർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.