കായംകുളം: കാലം തെറ്റി പെയ്ത മഴയിൽ വനിത കൂട്ടായ്മയുടെ എള്ള് കൃഷി വെള്ളം കയറി നശിച്ചു. നഗരസഭ ഇരുപത്തിയാറാം വാർഡിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എ.കെ.ജി - ഇ.എം.എസ് ഫാർമേഴ്‌സ് ക്ലബുകളുടെ നേതൃത്വത്തിൽ ഇറക്കിയ കൃഷിയാണ് നശിച്ചത്. കേളകൊമ്പിൽ, ഇല്ലിക്കുളം ഭാഗത്തെ മൂന്ന് ഏക്കറോളം സ്ഥലത്ത് എള്ളും വിവിധ തരം പച്ചക്കറികളുമാണ് കൃഷി ചെയ്തത്. കാട് മൂടി കിടന്നിരുന്ന തരിശ് സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് ദിവസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് കൃഷിയോഗ്യമാക്കിയത്. വാരം കോരിയും മറ്റും പുനുരുജ്ജീവിപ്പിച്ചെടുത്ത കൃഷിയാണ് മഴയിൽ പൂർണമായും തകർന്നടിഞ്ഞത്. എള്ള് അടക്കമുള്ള കൃഷികൾ നശിച്ചതിനാൽ കനത്ത സാമ്പത്തിക നഷ്ടമടക്കമുള്ള ദുരിതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വാർഡ് കൗൺസിലറും കായംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എസ്.കേശുനാഥ് പറഞ്ഞു. ചിത്രം: APLKY2KRISHI ഇല്ലിക്കുളം ഭാഗത്തെ മഴയിൽ നശിച്ച എള്ള് കൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.