വള്ളികുന്നം: ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പരാജയത്തെ തുടർന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചതായി മുസ്‌ലിം ലീഗിലെ നസീർ കാവനാട്. യു.ഡി.എഫിനെതിരെ നിലകൊണ്ട നസീറിനെ ചെയർമാൻ സ്ഥാനത്തുനിന്നും പാർട്ടി ഭാരവാഹിത്വത്തിൽനിന്നും പുറത്താക്കിയതായി മുസ്‌ലിം ലീഗ് നേതൃത്വം. സ്ഥാനാർഥി നിർണയത്തിലെ അപാകതയും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് പരാജയത്തിന് കാരണമെന്ന് നസീർ ആരോപിച്ചു. സ്ഥാനാർഥി നിർണയ ഘട്ടത്തിൽതന്നെ ഇവ പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ച സംഭവിച്ചു. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞതാണ് പരാജയ കാരണമെന്ന് വിലയിരുത്തിയ നേതാക്കൾ വാർഡുകളിൽ സ്വന്തം വോട്ടുകൾ കുറഞ്ഞതിന്റെ കാരണത്തെക്കുറിച്ച് പഠിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നും നസീർ പറയുന്നു. സ്ഥാനത്ത് ഇരുന്ന് സംഘടന വിരുദ്ധ പ്രവർത്തനവും മുന്നണി മര്യാദയുടെ ലംഘനവുമാണ് നസീർ നടത്തിയതെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തിയതായി പ്രസിഡന്റ് അബ്ദുൽ സലാം വാളക്കോട്ട് പറഞ്ഞു. യു.ഡി എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തുന്നതിന് ഒളിഞ്ഞും തെളിഞ്ഞും നസീർ പ്രവർത്തിച്ചു. യോഗത്തിൽ റഷീദ് മുസ്ലിയാർ പന്തപ്ലാവിൽ, അബ്ദുൽ റഹിമാൻ , അഷറഫ് തോപ്പിൽ, ഷമീർ ഉണിചേരിൽ, ലത്തീഫ് മുസ്ലിയാർ കിഴക്കടത്ത്, ബഷീർ കുളത്തിന്റെ കിഴക്കതിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.