ഹോട്ടലിൽനിന്ന്​ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം ​ഹോട്ടലുകൾ കേന്ദ്രീകരിച്ച്​ നടത്തിയ മിന്നൽ പരിശോധനയിൽ​ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ആലപ്പുഴ വെള്ളക്കിണർ എ.ജെ.പാർക്ക്​ ഹോട്ടലിൽനിന്നാണ്​ പഴകിയ ഭക്ഷണം പിടിച്ചത്​. പഴകിയ ബിരിയാണി, ന്യൂഡിൽസ്​, ചിക്കൻഫ്രൈ, ചിക്കൻ പുഴങ്ങിയത്, ബ്രീഫ്കറി, ബ്രീഫ്​ ഫ്രൈ, പൊറോട്ട മാവ്​, പഴകിയ എണ്ണ എന്നിവയാണ് പിടിച്ചെടുത്തത്​. ആലപ്പുഴയിൽ പലഹാരങ്ങൾ വിതരണം ചെയ്യുന്ന തിരുവമ്പാടി പുത്തൻമഠം ജയലക്ഷ്മി നിവാസ്​ ശങ്കരപാണ്ഡ്യന്‍റെ വീട്​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന നിർമാണകേന്ദ്രത്തിലെ അടുക്കളയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച നെയ്യപ്പവും വെട്ടുകേക്കും പിടിച്ചെടുത്തു. സക്കരിയ ബസാറിലെ താഫ് ഫാസ്റ്റ്​ ഫുഡില്‍നിന്ന്​ പഴകിയ എണ്ണയും വനിത-ശിശു ആശുപത്രി കാന്‍റീനിലെ ഫ്രിഡ്ജും പരിസരവും വൃത്തിഹീനവും പഴകിയ വറുത്തരച്ച കറികളും പിടിച്ചെടുത്തു. വലിയകുളം വാര്‍ഡിലെ ഹോട്ടല്‍ ചില്ലീസ്, ഹോട്ടല്‍ സയാമീസ്, റെയിൽവേ സ്​റ്റേഷന്‍ വാര്‍ഡിലെ പൂയം ടീഷോപ്, സ്​റ്റേഡിയം വാര്‍ഡിലെ കല്ലായി ഹോട്ടല്‍ എന്നിവിടങ്ങളിലെ അടുക്കളയും വൃത്തിഹീനമായി കാണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴ്​ മുതൽ ഹെൽത്ത് ഇൻസ്​പെക്ടർ ബി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പഴവീട്​, വെള്ളക്കിണർ, എ.എൻ. പുരം, പാലസ്​ എന്നിവിടങ്ങളിലെ പത്തിലധികം ​ഹോട്ടലുകളിലാണ്​ പരിശോധന നടത്തിയത്​. പരിശോധനക്ക്​​ എച്ച്​.ഐ ഹർഷിദ്​, ജെ.എച്ച്.ഐമാരായ എസ്​. സതീഷ്, ഷാലിമ, ഷബീന അഷ്റഫ്​, സുമേഷ്​ പവിത്രൻ, കെ. സ്​മിതമോൾ എന്നിവർ നേതൃത്വം നൽകി. APL food municipality ആലപ്പുഴ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.