വെട്ടിയകാട്​ പാടശേഖരത്തിൽ നെൽകൃഷി തിരികെയെത്തുന്നു; കാൽനൂറ്റാണ്ടിന്​ ശേഷം

കുത്തിയതോ​ട്​: തുറവൂർ പഞ്ചായത്തിലെ വെട്ടിയകാട് പാടശേഖരത്തിൽ വീണ്ടും നെൽകൃഷി ചെയ്യാൻ തീരുമാനം. കാൽനൂറ്റാണ്ടിലേറെയായി ഈ പാടശേഖരത്തിൽ മത്സ്യകൃഷി മാത്രമായിരുന്നു. ഇക്കാരണത്താൽ സമീപത്ത് താമസിക്കുന്ന കുടുംബങ്ങളുടെ വീടുകൾ ലവണ രസത്തിന്റെ സ്ഥിര സാന്നിധ്യം മൂലം ദ്രവിച്ച്​ ദുർബലപ്പെടുകയാണ്​. ചിറകളെല്ലാം നശിച്ച് പച്ചക്കറിയുൾപ്പെടെ വിളകൾ കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യം ഉടലെടുക്കുകയും കേരവൃക്ഷങ്ങളുടെ ഫലത്തിൽ ഗണ്യമായ ഇടിവ്​ സംഭവിക്കുകയും ചെയ്തു. ഈ കെടുതികൾ മനസ്സിലാക്കിയ നിലം ഉടമകളാണ് പരിമിത അർത്ഥത്തിൽ എങ്കിലും നെൽകൃഷി തിരിച്ചു കൊണ്ടുവരാൻ മുൻകൈ എടുത്തത്. പരാധീനതകളുടെ നടുവിലും നിലം ഉടമകൾ ആത്മാർഥമായി നെൽകൃഷിയിൽ ഏർപ്പെട്ടാൽ മികച്ച ആദായം ലഭിക്കുമെന്ന് കൃഷിവകുപ്പ്​ കുത്തിയതോട് അസി. ഡയറക്ടർ റെയ്ച്ചൽ സോഫിയ വിശദീകരിച്ചു. സ്​പെഷാലിറ്റി ഇനത്തിൽ പെടുന്ന നെല്ലിനം ആയതിനാൽ കൃഷിവകുപ്പ് സബ്സിഡികൾ നൽകി പ്രോത്സാഹിപ്പിക്കുമെന്നും അവർ ഉറപ്പുനൽകി. പാടശേഖര സമിതി പ്രസിഡൻറ് പി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. തുറവൂർ കൃഷി ഓഫിസർ സെക്രട്ടറി മിത്ര ഷേണായി, ഫ്രാൻസിസ് കളത്തിങ്കൽ സെക്രട്ടറി സതീശൻ വാസുദേവൻ, മുൻ സെക്രട്ടറിമാരായ പി.കെ. ബൈജു, കെ.എസ്. ദേവദാസ്, മുൻ വില്ലേജ് ഓഫിസർ പി.കെ. ലിഷീന, ജയറാം കാവുപുരത്തിൽ, കമ്മിറ്റി മെംബർ ഗോപി മുതുകോൽ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. ചെട്ടിവിരിപ്പ് ഇനത്തിൽപ്പെട്ട വിത്തുകളാണ് കൃഷി ചെയ്യുക. പാടശേഖരത്തിൽനിന്ന് 30 എച്ച്.പി യുടെ മോട്ടോറും പെട്ടിയും പറയും ഉപയോഗിച്ച് അതിവേഗം 60 ഏക്കറിൽനിന്ന് ഓരുവെള്ളം നിർമാർജനം ചെയ്യുകയാണ്. നിലം ഉണങ്ങിക്കഴിഞ്ഞാൽ ഉടൻ ഉഴുതുമറിക്കാൻ ഉള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ തേർവാഴ്ച അംഗീകരിക്കില്ല -ഏകോപന സമിതി ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങളിൽ കയറി ഉദ്യോഗസ്ഥ തേർവാഴ്ച അനുവദിക്കില്ലെന്ന്​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. സർക്കാറിന്‍റെ വരുമാനം വർധിപ്പിക്കാൻ സംസ്ഥാനവ്യാപകമായി ടെസ്റ്റ് പർച്ചേയ്​സ്​​ വ്യാപകമാക്കാൻ ധനവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്​. കോവിഡിന് ശേഷം നടുനിവർത്താൻ പെടാപ്പാട് പെടുന്ന വ്യാപാര മേഖലക്ക് താങ്ങാൻ കഴിയാത്ത പിഴ ചുമത്തുന്ന ജി.എസ്.ടി ഉദ്യോഗസ്ഥരെ കെട്ടഴിച്ച് വിടുന്നത് മേഖലയിലെ ആത്മഹത്യകൾ വർധിപ്പിക്കാൻ ഇടയാക്കും. അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.