പൂർവ വിദ്യാർഥികൾ ഓർമ പുതുക്കി

അരൂർ: ക്ലാസ് മുറിയിൽ ഒത്തുകൂടി. അരൂർ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 94 ബാച്ച് എസ്.എസ്.എൽ.സി ബാച്ചാണ്​ കൂട്ടായ്മ സംഘടിപ്പിച്ചത്. അധ്യാപകരായ ബാലചന്ദ്ര പണിക്കരും ബേബിയും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. പൂർവ വിദ്യാർഥി എ.എം. സജിനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. പൂർവ അധ്യാപകരായ ജോസഫ്, എം.എക്സ്. ആഗസ്റ്റിൻ, ജോണി, ശ്രീദേവി, വിദ്യാർഥി കൂട്ടായ്മയിലെ വിഷണുരാജ്, സോജി ആഗസ്റ്റിൻ, രാജു ജോസഫ് എന്നിവർ സംസാരിച്ചു. ചിത്രം പൂർവ വിദ്യാർഥി കൂട്ടായ്മ അധ്യാപകരായ ബാലചന്ദ്ര പണിക്കരും ബേബിയും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.