ചേർത്തല: കേരള സീനിയർ സിറ്റിസൺസ് ഫോറം (വയോജന വേദി) മരുത്തോർവട്ടം യൂനിറ്റിൻെറ നേതൃത്വത്തിൽ നടത്തിയ കൺവെൻഷൻ തണ്ണീർമുക്കം പഞ്ചായത്ത് 18 ാം വാർഡ് മെംബർ ജി. സജികുമാർ ഉദ്ഘാടനം ചെയ്തു. മരുത്തോർവട്ടം നാമക്കാട്ട് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്‍റ് എം.എസ്. ചിദംബരൻ അധ്യക്ഷത വഹിച്ചു. വി. വിജയകുമാർ വിപഞ്ചിക ചിരി യോഗാ ക്ലാസെടുത്തു. കെ. പ്രഭാകരൻ, മേരി തോമസ്, എൻ. രാധാകൃഷ്ണൻ, പി.വി. ഔസേഫ്, സോമനാഥ്, വേണുഗോപാൽ എന്നിവർ സംസാരിച്ചു. ചിത്രം: കേരള സീനിയർ സിറ്റിസൺസ് ഫോറം (വയോജന വേദി) മരുത്തോർവട്ടം യൂനിറ്റിൻെറ നേതൃത്വത്തിൽ നടത്തിയ കൺവെൻഷൻ തണ്ണീർമുക്കം പഞ്ചായത്ത് 18 ാം വാർഡ് മെംബർ ജി. സജികുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.