ആഡംബര കപ്പൽ കയറാൻ ആനവണ്ടി യാത്ര

ആലപ്പുഴ: ആഡംബരകപ്പലിൽ ഉല്ലാസയാത്രയുമായി കെ.എസ്​.ആർ.ടി.സി. മാവേലിക്കര ഡിപ്പോയിൽനിന്ന്​ ആധുനിക സൗകര്യങ്ങളോടെയുള്ള ക്രൂസ്​ കപ്പലായ നെഫർറ്റിറ്റിയിലാണ്​ യാത്ര ഒരുക്കുന്നത്​. 27ന് രാവിലെ 11ന് മാവേലിക്കര ഡിപ്പോയിൽനിന്ന്​ ആദ്യയാത്രസംഘം പുറപ്പെടും. എറണാകുളം ബോൾഗാട്ടി പാലസിന് സമീപത്തുനിന്നാണ്​ കപ്പൽയാത്ര. വൈകീട്ട് നാലിന് തുടങ്ങി രാത്രി ഒമ്പതുവരെ നീളുന്ന അഞ്ച് മണിക്കൂർ നീളുന്നതാണ്​ കപ്പൽയാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. യാത്രക്കുശേഷം കെ.എസ്.ആർ.ടി.സി ബസിൽ മാവേലിക്കരയിലേക്ക് യാത്രക്കാരെ തിരികെയെത്തിക്കും. മുതിർന്നവർക്ക് (10 വയസ്സിന്) മുകളിൽ പ്രായമുള്ളവർക്ക് 3049 രൂപയും, കുട്ടികൾക്ക് (5-10 വയസ്സ്) വരെ പ്രായമുള്ളവർക്ക് 1349 രൂപയുമാണ്​ ചാർജ്​. നെഫർറ്റിറ്റിയിൽ ഓഡിറ്റോറിയം, സ്വീകരണഹാൾ, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികളുടെ കളിസ്ഥലം, മൂന്ന് തിയറ്റർ എന്നിവയുണ്ട്​. ബുക്കിങ്ങിന്​ ഫോൺ: 0479 2302282, 9947110905.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.