വീണ്ടും നാശം; മ​ങ്കൊമ്പിൽ മടവീഴ്ച

ആലപ്പുഴ: മഴ മാറിനിന്നിട്ടും ആശങ്കയൊഴിയാതെ മ​ങ്കൊമ്പിൽ വീണ്ടും മടവീഴ്ച. മ​​ങ്കൊമ്പ്​ മൂലപൊങ്ങപ്ര 200 ഏക്കർ പാടശേഖരത്തിലാണ്​ മടവീണത്​. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം. പുഞ്ച കൊയ്​ത്തുകഴിഞ്ഞ പാടശേഖരത്തിൽ ഇറക്കിയ മത്സ്യകൃഷിക്കാണ്​​ നാശംനേരിട്ടത്​. ലക്ഷങ്ങളുടെ നാശനഷ്ടമു​ണ്ടായെന്നാണ്​​ പ്രാഥമിക വിലയിരുത്തൽ. സമീപത്തെ മൂന്ന്​ പാടശേഖരങ്ങളിൽ നേരത്തേ മടവീണിരുന്നു. ഇതിന്​ പിന്നാലെയാണിത്​. വ്യാപക മഴയുണ്ടാകുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി‍ൻെറ മുന്നറിയിപ്പ്​. ഇതേത്തുടർന്ന്​ തിങ്കളാഴ്​ചയും ജില്ലയിൽ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ജില്ലയിൽ അനിഷ്ടസംഭവങ്ങളും വലിയ കെടുതികൾ ഇല്ലെങ്കിലും ആശങ്ക നീങ്ങുന്നില്ല. ഈ മാസം ഇതുവരെ 48 കോടിയിലധികം രൂപയുടെ കൃഷിനാശമാണുണ്ടായത്​. ആകെ 4031.37 ഹെക്ടറിലെ കൃഷിനശിച്ചതിൽ 7127 കര്‍ഷകരെയാണ്​ ബാധിച്ചത്​. നെല്‍കൃഷിക്കാണ് ഏറ്റവുമധികം നാശനഷ്ടം നേരിട്ടത്. 3016.23 ഹെക്ടറിലെ നെൽകൃഷിനാശം 3684 കര്‍ഷകരെ ബാധിച്ചു. പച്ചക്കറികൾ, വാഴ, കിഴങ്ങുവർഗങ്ങൾ എന്നിവയും വ്യാപകമായി നശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ 38 ഷട്ടറുകളും തണ്ണീർമുക്കം ബണ്ടിൽ 90 ഷട്ടറുകളും നേരത്തേ തുറന്നതിനാൽ കുട്ടനാടിന്​ ആശ്വാസമാണ്​. എന്നാൽ, പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട്​ വലിയബുദ്ധിമുട്ടാണ്​ സൃഷ്ടിക്കുന്നത്​. ആറാട്ടുപുഴയിലും ചേർത്തല ഒറ്റമശ്ശേരിയിലും കടലാക്രമണം രൂക്ഷമാണ്. പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുന്നുണ്ട്​. കുട്ടനാട്ടിലെ നദികളിലും തോടുകളിലുമാണ്​ ജലനിരപ്പ്​ ഉയരുന്നത്​. എന്നാൽ, അപകടനിലയിൽ വെള്ള​മെത്തിയിട്ടില്ല. എന്നാൽ, നദികളിലെ മുന്നറിയിപ്പ്​ നില മറികടന്നാണ്​ വെള്ളമുയരുന്നത്​. പള്ളാത്തുരുത്തിയിൽ 1.05 മീറ്റർ ആണ്​ മുന്നറിയിപ്പ്​ നില. ഞായറാഴ്ച രാവിലത്തെ കണക്കനുസരിച്ച്​ ഇത്​ 1.14 മീറ്ററായി. അപകടനിലയായ 1.40 മീറ്ററിലേക്ക്​ എത്തിയിട്ടില്ല. നെടുമുടിയിൽ മുന്നറിയിപ്പ്​ നില 1.10 ആണ്​. ഇവിടെ 1.28 മീറ്റർ ജലമുയർന്നു. അപകടനില 1.45 ആണ്​. തണ്ണീർമുക്കത്ത്​​ മുന്നറിയിപ്പ്​ നിലക്ക്​ അടുത്ത്​ ജലമുയർന്നിട്ടില്ല. മഴ 9.01 മി. മീ. ആലപ്പുഴ: ജില്ലയിൽ ഞായറാഴ്​ച ശരാശരി ലഭിച്ചത്​ 9.01 മി. മീറ്റർ മഴ. ചേർത്തല-16.00, മ​ങ്കൊമ്പ്​-0.05, മാവേലിക്കര-14.8, കായംകുളം-14.02 എന്നിങ്ങനെയാണ്​ മറ്റ്​ സ്ഥലങ്ങളിലെ കണക്ക്​. കാർത്തികപ്പള്ളിയിൽ മഴ ലഭിച്ചില്ല. ശനിയാഴ്ച രാവിലെ എട്ട്​ മുതൽ ഞായറാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കാണിത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.