ആലപ്പുഴ: പഴയങ്ങാടി മുസ്ലിം ജമാഅത്തിലെ കറുത്ത തങ്ങളുടെ ആണ്ട് നേർച്ച പ്രാർഥന സമ്മേളനത്തോടെ സമാപിച്ചു. മുത്തുക്കോയ തങ്ങൾ, ഹദിയത്തുല്ലാ തങ്ങൾ അൽ ഹൈദ്രൂസി എന്നിവർ നേതൃത്വം നൽകി. പ്രാർഥന സമ്മേളനത്തിൽ ചീഫ് ഇമാം മുഹമ്മദ് ഹാരീസ് ബാഖവി, ജമാഅത്ത് പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി പാലപ്പറമ്പിൽ, ജനറൽ സെക്രട്ടറി എച്ച്. മനാഫ് പുത്തൻപുര, അംഗങ്ങളായ ഹസൻ കുഞ്ഞ്, സുബൈർ കുട്ടി എന്നിവർ പങ്കെടുത്തു. എം.എം. ബാവാ മൗലവി അങ്കമാലി, കടുവയിൽ അബു റബീഹ് സദഖത്തുല്ല ബാഖവി, നവാസ് മന്നാനി പനവൂർ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ഫോട്ടോ ക്യാപ്ഷൻ; പുറക്കാട് പഴയങ്ങാടി മുസ്ലിം ജമാഅത്തിൽ പ്രാർഥന സമ്മേളനത്തിന് മുത്തുക്കോയ തങ്ങൾ അൽ ബാഫഖി നേതൃത്വം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.