പൂച്ചാക്കൽ: പ്രതികൂല സാഹചര്യത്തിലും കായൽ നീന്തിക്കടന്ന് അഞ്ച് വയസ്സുകാരൻ. കോതമംഗലം പല്ലാരിമംഗലം കണ്ണാപറമ്പിൽ ശ്രീകാന്ത്-അനുപമ ദമ്പതികളുടെ മകൻ നീരജാണ് കായൽ നീന്തിക്കടക്കാനെത്തിയത്. തവണക്കടവിൽനിന്ന് വൈക്കത്തേക്ക് നാല് കിലോമീറ്റർ മൂന്ന് മണിക്കൂറിനോടടുത്ത് സമയമെടുത്താണ് നീന്തിക്കയറിയത്. കോതമംഗലം ഡോൾഫിൻ അക്വാറ്റിക് നീന്തൽ പരിശീലന ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും വീതികൂടിയതും ഓളം കുറഞ്ഞതും എത്തിപ്പെടാനെളുപ്പവുമായതിനാലാണ് തവണക്കടവ് തെരഞ്ഞെടുത്തതെന്ന് പരിശീലകനായ ബിജു തങ്കപ്പൻ പറഞ്ഞു. എ.എം. ആരിഫ് എം.പി രാവിലെ നടന്ന നീന്തൽ ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദ്, പള്ളിപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.കെ. ഷിജി, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.ആർ. ഹരിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. വൈക്കത്ത് സി.കെ. ആശ എം.എൽ.എ ഉൾപ്പെടെയുള്ളവർ വരവേറ്റു. ചിത്രം: നീരജിൻെറ നീന്തൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.