കായംകുളം: വെസ്റ്റ് വൈദ്യുതി സെക്ഷനിലെ ജീവനക്കാരനും സി.ഐ.ടി.യു നേതാവുമായ ഷാജി ചാങ്ങയിലിനെ അധിക്ഷേപിച്ച സി.പി.എം നേതാവിനെ പുറത്താക്കി. ഷാജിയോട് എസ്.ഡി.പി.ഐയിൽ ചേരാൻ ആക്രോശിച്ച എരുവ ലോക്കൽ കമ്മിറ്റി അംഗം ഹരികുമാറിനെയാണ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. 21,000 രൂപ കുടിശ്ശിക വന്നതിനെ തുടർന്ന് ഹരികുമാറിൻെറ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതാണ് പ്രകോപന കാരണം. ഓഫിസിലെത്തിയ ഇദ്ദേഹം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഷാജിയെ അധിക്ഷേപിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. ഷാജി പാർട്ടിക്ക് പരാതിയും നൽകിയിരുന്നു. സംഭവത്തിൽ അടിയന്തര ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് എൻ. ശങ്കരപ്പിള്ള, എ.എ. വാഹിദ് എന്നിവരെ കമീഷനായി നിയോഗിച്ചു. ഈ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസൻെറ സാന്നിധ്യത്തിൽ ശനിയാഴ്ച ചേർന്ന ലോക്കൽ കമ്മിറ്റിയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ആരോപണ വിധേയനായ ഹരികുമാറും യോഗത്തിൽ പങ്കെടുത്തിരുന്നു. അതിരുവിട്ട നടപടി പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തലാണ് കടുത്ത നടപടിക്ക് കാരണമായത്. വിഷയത്തിൽ ഹരികുമാർ നൽകിയ വിശദീകരണം യോഗം തള്ളി. ഹരികുമാറിൻെറ ഭാര്യ അമ്പിളി നഗരസഭ കൗൺസിലറാണ്. ''നീ എസ്.ഡി.പി.യിൽ പോടാ, തിരുവനന്തപുരത്തേക്ക് നിന്നെ സ്ഥലം മാറ്റും'' എന്നൊക്കെയായിരുന്നു ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.