ആറാട്ടുപുഴ: വലിയഴീക്കൽ ഭാഗത്ത് തീരദേശ റോഡിലേക്ക് കടലാക്രമണത്തിൽ അടിച്ചുകയറിയ മണൽ നീക്കം ചെയ്തു. കടലേറ്റത്തിന്റെ ശക്തി കുറഞ്ഞതോടെ ശനിയാഴ്ചയാണ് എക്സ്കവേറ്റർ ഉപയോഗിച്ചു നീക്കിയത്. വലിയഴീക്കൽ പാലത്തിൻെറ അനുബന്ധ റോഡ് തുടങ്ങുന്ന സ്ഥലം മുതൽ വടക്കോട്ട് 300 മീറ്ററോളം ദൂരത്താണ് റോഡ് മണ്ണിനടിയിലായത്. നാല് ദിവസങ്ങളായി തീരദേശ പാതവഴിയുള്ള ഗതാഗതം നിലച്ചിരുന്നു. ബസുകൾ ഉൾപ്പെടെ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഇവിടെയെത്തിയ വിനോദ സഞ്ചാരികളും ഏറെ പ്രയാസപ്പെട്ടു. നിരവധി വാഹനങ്ങൾ മണ്ണിൽ താഴ്ന്നു. റോഡിൽനിന്ന് നീക്കിയ മണൽ ഇരുവശങ്ങളിലുമായി കൂട്ടി വെച്ചിരിക്കുകയാണ്. കടലിളകിയാൽ വീണ്ടും പഴയ സ്ഥിതിയാകും. തിരമാലയെ പ്രതിരോധിക്കാൻ മണൽചാക്ക് അടുക്കിയെങ്കിലും അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം: തീരദേശ റോഡിൽ അടിഞ്ഞ മണൽ നീക്കിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.