ഡെങ്കി ബോധവത്​കരണം: കുട്ടികളുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

അമ്പലപ്പുഴ: ഡെങ്കി ഹർത്താൽ ബോധവത്​കരണത്തിന്‍റെ ഭാഗമായി കുട്ടികൾ തയാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അഞ്ച് കുട്ടികളാണ് ഇതിൽ പങ്കാളികളായത്. ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജില്ലയിൽ ഡെങ്കി ഹർത്താൽ നടത്തിയത്. മാധ്യമങ്ങളിലൂടെ ഈ വാർത്ത ശ്രദ്ധയിൽപെട്ടപ്പോഴാണ് നീർക്കുന്നം പടിഞ്ഞാറെക്കരയിൽ അജിയുടെ മക്കളായ നഴ്സിങ്​ വിദ്യാർഥിനി അക്ഷയ, പ്ലസ് വൺ വിദ്യാർഥിനി അഞ്ജന എന്നിവർ മൊബൈലിൽ ഹ്രസ്വചിത്രം തയാറാക്കിയത്. മാധ്യമപ്രവർത്തകൻ ബിനു ദാമോദരന്‍റെ മക്കൾ അഭിനവ് (ഒമ്പത്​), അഭിനന്ദ (മൂന്ന്​) എന്നിവരും മറ്റ് രണ്ട്​ ബന്ധുക്കളുമാണ് കഥാപാത്രങ്ങളായത്. പ്ലസ് ടു വിദ്യാർഥി ആദിത്യ ദേവാണ് എഡിറ്റ് ചെയ്തത്. കുട്ടികൾക്കുൾപ്പെടെ വളരെ വേഗം മനസ്സിലാകുന്ന രീതിയിലാണ് ഇവർ ഹ്രസ്വചിത്രത്തിലൂടെ ഈ ബോധവത്​കരണം നടത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.