ഹരിപ്പാട് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് നഗരസഭ

ഹരിപ്പാട്: നഗരസഭയുടെ വിവിധ വാർഡുകളിൽ നിരവധി പേർക്ക് ഡെങ്കിപ്പനി ബാധിച്ച സാഹചര്യത്തിൽ രോഗം വ്യാപിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ ബോധവത്​കരണ അനൗൺസ്​മൻെറ് ആരംഭിച്ചു. കിണറുകൾ, കുടിവെള്ള സ്രോതസ്സുകൾ എന്നിവ ക്ലോറിനേറ്റ്​ ചെയ്യാനും പരിസരം ശുചീകരിക്കാനും എല്ലാ വീടുകളും സന്ദർശിച്ച്​ ആവശ്യമായ നിർദേശങ്ങൾ നൽകാൻ വാർഡുതല സാനിറ്റേഷൻ സമിതികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുടുംബശ്രീ ഭാരവാഹികളെക്കൂടി ഉൾപ്പെടുത്തി വാർഡുതല സാനിറ്റേഷൻ വേഗം വർധിപ്പിക്കും മഴ കാരണം നിർത്തിവെച്ച ഫോഗിങ്​ തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്​. ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും നിലവിലെ സാഹചര്യം പരിഗണിച്ചു ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നും മറ്റ് ജോലികളിൽനിന്ന്​ താൽക്കാലികമായി ഇളവ് അനുവദിക്കുന്നതാണെന്നും നഗരസഭ ചെയർമാൻ കെ.എം. രാജു, സ്ഥിരം സമിതി അധ്യക്ഷൻ ശ്രീവിവേക് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.