ആലപ്പുഴ: ഫാഷിസ്റ്റ് കാലത്തെ ജനാധിപത്യ പ്രതിരോധം എന്നത് ഗൗരവപൂർവം ഇന്ത്യൻ ജനത ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ. ആലപ്പുഴയിൽ നടക്കുന്ന പോപുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്‍റെ ഭാഗമായ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം മതേതര ജനാധിപത്യത്തിന്‍റെ ഭാവനകളെ അപ്പാടെ സംഘ്പരിവാർ അട്ടിമറിച്ചതായും അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്. നാസർ മോഡറേറ്ററായിരുന്നു. സംസ്ഥാന സമിതി അംഗം പി.വി. ശുഐബ് വിഷയാവതരണം നടത്തി. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി, എഴുത്തുകാരൻ ജെ. രഘു, എൻ.സി.എച്ച്.ആർ.ഒ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റെനി ഐലിൻ, ദേശീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ. വിൻസന്‍റ് ജോസഫ്, പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ്. നിസാർ നവാസ് വണ്ടാനം തുടങ്ങിയവർ സംസാരിച്ചു. പോപുലർ ഫ്രണ്ട് ജനമഹാ സമ്മേളനത്തിന്‍റെ ഭാഗമായ സെമിനാർ എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.