പൂച്ചാക്കൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം വിറകടുപ്പിൽ കത്തിച്ച് വീട്ടമ്മമാരുടെ പ്രതിഷേധം. പാചകവാതക, പെട്രോൾ-ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ ചേർത്തല ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് പൂച്ചാക്കലിൽ പ്രതിഷേധം നടത്തിയത്. പൂച്ചാക്കൽ തെക്കേ കരയിൽനിന്ന് വിറകും പ്രധാനമന്ത്രിയുടെ കോലവുമായി പ്രകടനമായിട്ടാണ് ഇലക്ട്രിസിറ്റി ഓഫിസിന് സമീപത്ത് വിറകുകൊണ്ട് അടുപ്പുകൂട്ടി അതിൽ കിടത്തി തീകൊളുത്തി പ്രതിഷേധിച്ചത്. ഏരിയ പ്രസിഡൻറ് സുനിമോൾ അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ദീപ സജീവ്, സുരേശ്വരി ഘോഷ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് ധന്യ സന്തോഷ്, സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ് വി.എ. പരമേശ്വരൻ, കെ.ഇ. കുഞ്ഞുമോൻ, കെ. രത്നവല്ലി, കസ്തൂരി, ധന്യാ ജയദേവൻ എന്നിവർ സംസാരിച്ചു. ചിത്രം: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിക്കൽ പ്രതിഷേധം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.