കായലിനെ ആശ്രയിച്ചു ജീവിക്കുന്നവരെല്ലാം മുഴുപട്ടിണിയിൽ അരൂർ: മേഖലയിലെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധികളിൽ വലഞ്ഞ് തൊഴിലുപകരണങ്ങൾ വിൽക്കാനൊരുങ്ങുന്നു. ജില്ലയിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. കാലാവസ്ഥ വ്യതിയാനം, മത്സ്യക്ഷാമം, ജെല്ലിഫിഷ്, പോളപ്പായൽ, മലിനീകരണം, എക്കൽ ശല്യം തുടങ്ങിയ പ്രശ്നങ്ങളിൽ ഉഴലുകയാണ് ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. ഒക്ടോബറിൽ തുടങ്ങിയ മത്സ്യമേഖലയിലെ മാന്ദ്യത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. മത്സ്യക്ഷാമം മൂലം മത്സ്യത്തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. വരുമാനത്തേക്കാൾ കൂടുതൽ തുക ഉപകരണങ്ങൾ വാങ്ങാൻ ചെലവഴിക്കേണ്ടിവരുന്നതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. വർധിക്കുന്ന കടബാധ്യതയും ജപ്തിയും അടക്കമുള്ളവയിൽനിന്ന് രക്ഷനേടാനാണ് വള്ളവും വലയും അനുബന്ധ ഉപകരണങ്ങളും വിൽക്കാൻ തയാറാവുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായതോടെ അനുബന്ധ തൊഴിലാളികളുടെ അവസ്ഥയും പരിതാപകരമായി. ചെറുകിട കച്ചവടക്കാർ, മത്സ്യം ലേലം ചെയ്യുന്ന ഇടനിലക്കാർ, കൊട്ട ചുമക്കുന്നവർ, ഐസ് തൊഴിലാളികൾ എന്നിങ്ങനെ കായലിനെ ആശ്രയിച്ചു ജീവിക്കുന്നവരെല്ലാം ദുരിതത്തിലാണ്. ചിത്രം മത്സ്യമേഖല പ്രതിസന്ധിയിലായതോടെ കരയിലായ വള്ളങ്ങളും മറ്റ് അനുബന്ധ തൊഴിലുപകരണങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.