മാർച്ചും ധർണയും നടത്തി

അമ്പലപ്പുഴ: കേരള പ്രവാസി സംഘം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിമാന ടിക്കറ്റ് നിരക്ക് വർധനക്കും ഇന്ധന വില വർധനക്കുമെതിരെ ബി.എസ്.എന്‍.എല്‍ ഓഫിസ്​ . സി.പി.എം ഏരിയ സെകട്ടറി എ. ഓമനക്കുട്ടൻ ഉദ്​ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയ പ്രസിഡന്റ് ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റി അംഗം ബി. ഉദയഭാനു, ഏരിയ വൈസ് പ്രസിഡന്റ് യു. ഉമ്മർ, സി. സുദർശനൻ, എ.കെ. നാസർ, കെ. രഘുനാഥ്, വിനേഷ് വി. മൂർത്തി, മധു സി. പിള്ള, രാജീവ് വർഗീസ്, എ. സുധീർ, ഷിഹാബ് ജമാൽ എന്നിവർ സംസാരിച്ചു. ബി.എസ്.എന്‍.എല്‍ ഓഫിസ്​ മാർച്ചും ധർണയും സി.പി.എം ഏരിയ സെകട്ടറി എ. ഓമനക്കുട്ടൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.