പൊതുശ്മശാനം പ്രവർത്തനം നിലച്ചിട്ട്​ രണ്ടുമാസം

വടുതല: അരൂക്കുറ്റി പഞ്ചായത്തിലെ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം, പ്രശാന്തി പൊതുശ്മാശനം എന്നിവ പ്രവർത്തനം നിലച്ചിട്ട് രണ്ട് മാസമാകുന്നു. താൽക്കാലിക അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി താൽക്കാലികമായി നിർത്തുന്നു എന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ട് മാസമായിട്ടും അധികൃതർ ഇരുട്ടിൽ തപ്പുകയാണ്. കോവിഡ്​ സമയത്ത് വിവിധ പഞ്ചായത്തുകളിൽനിന്ന്​ എത്തിച്ച നിരവധി മൃതദേഹങ്ങൾ ഇവിടെയാണ് സംസ്കരിച്ചത്. മഴക്കാലമാകുന്നതോടെ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് പ്രയോജനപ്പെടേണ്ട ശ്മശാനം എത്രയും വേഗം നവീകരണം നടത്തി തുറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ക്രിമിറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചതോടെ അടുത്ത ജില്ലയെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. ക്രിമിറ്റോറിയം പ്രവർത്തനം നിലച്ചിരിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ച്​ മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ്‌ സി.എസ്. സത്താർ പറഞ്ഞു. ചിത്രം : പ്രവർത്തനം നിലച്ച പ്രശാന്തി പൊതുശ്മശാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.