മാരാരിക്കുളം: പരിശീലനത്തിന്റെ ഭാഗമായി കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് അംഗങ്ങൾ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ പഠിക്കാനെത്തി. പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്കുമാർ, സെക്രട്ടറി പി. ഗീതാകുമാരി എന്നിവർ ചേർന്ന് സ്വീകരിച്ചു. കഞ്ഞിക്കുഴിയിലെ വിവിധ കൃഷിയിടങ്ങൾ സംഘം സന്ദർശിച്ചു. കർഷകരുമായും സന്നദ്ധ പ്രവർത്തകരുമായും ആശയവിനിമയം നടത്തി. കർമസേന കൺവീനർ ജി. ഉദയപ്പൻ, കർഷകമിത്ര ടി.എസ്. വിശ്വൻ, കെ.കെ. പ്രതാപൻ, കെ. കമലമ്മ, ജ്യോതിമോൾ, മിനി പവിത്രൻ, ജോഷി മോൻ, ടി.പി. കനകൻ, ബി. ഇന്ദിര, പുഷ്പവല്ലി, കെ. ദീപുമോൻ, ഫെയ്സി വി.ഏറനാട്, സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ ശുഭകേശൻ, സുജിത്, ആഷ കളവേലി, ശെൽവരാജ്, ആനന്ദൻ അഞ്ചാതറ, അസി. സെക്രട്ടറി എസ്. ഗോപാലകൃഷ്ണൻ, കൃഷി അസി. വി.ടി. സുരേഷ്, അജേഷ്, ഫൽഗുനൻ എന്നിവർ പദ്ധതികൾ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ താമസക്കാരായ 35പേരാണ് സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം ഐ.എം.ജിയിലായിരുന്നു പരിശീലനം. കേരള ദർശൻ പരിപാടിയുടെ ഭാഗമായായിരുന്നു സന്ദർശനം. apl mny kanjikkuzhi പടം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് ആദ്യബാച്ചിലെ അംഗങ്ങൾ കഞ്ഞിക്കുഴി സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.