വാടക്കൽ അറപ്പ പൊഴി മുറിച്ചു

അമ്പലപ്പുഴ: ശക്തമായ കടൽ കയറ്റത്തെ തുടർന്ന് . ഞായറാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി ഉപയോഗിച്ച്​ പൊഴിമുഖം മുറിച്ചത്. ഇതോടെ കടലിലേക്ക് വെള്ളത്തിന്റെ ശക്തമായ നീരൊഴുക്കുണ്ടായി. കടൽജലം കയറിയതിനെ തുടർന്ന് അറപ്പ പൊഴിയുടെ ശാഖകളായ ചെറുതോടുകൾ രാവിലെ തന്നെ നിറഞ്ഞ്​ ഇതിനു സമീപമുള്ള വീടുകളും വെള്ളത്തിലായി. തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളാണ് കൂടുതലായും വെള്ളത്തിലായത്. പൊഴിയിൽനിന്ന് കടലിലേക്ക് ഒഴുക്കു കൂടിയതോടെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. അതേസമയം പുന്നപ്ര, പറവൂർ, അമ്പലപ്പുഴ ഭാഗങ്ങളിൽ കടൽക്ഷോഭം ശക്തമായി തുടരുകയാണ്. നടുക്കടലിൽനിന്ന് കൂറ്റൻ തിരമാലകൾ കരയിലേക്ക്​ ആഞ്ഞടിച്ചു. കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിൽ മീറ്ററുകളോളം കടൽ കരയിലേക്കു ഇരച്ചുകയറി. മീൻപിടിത്തക്കാർക്ക് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ തീരദേശത്തുനിന്ന് വള്ളങ്ങൾ കടലിൽ ഇറക്കിയില്ല. പടം മുറിച്ച് മാറ്റിയ വാടക്കല്‍ അറപ്പപ്പൊഴി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.