കായംകുളം: കുരുന്നുകളെ ആകർഷിക്കുന്ന തരത്തിൽ സ്മാർട്ടായി മാറിയ സർക്കാർ സ്കൂൾ മാതൃകയാകുന്നു. കായംകുളം ഗവ. എൽ.പി സ്കൂളിലാണ് ജില്ലയിലെ ആദ്യ മാതൃക പ്രീപ്രൈമറി സംവിധാനം സജ്ജമായത്. കളിചിരിയുടെയും ആസ്വാദനത്തിന്റെയും പുതിയ തലങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാണ് ക്രമീകരണം. സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി അനുവദിച്ച 15 ലക്ഷം രൂപയും നഗരസഭ നൽകിയ 15 ലക്ഷവും ചെലവഴിച്ചാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്. കുട്ടികളുടെ ശാരീരിക-മാനസിക വികാസങ്ങളെ പരിപോഷിപ്പിക്കാനും ചുറ്റുപാട് രൂപപ്പെടുത്താനും ആവശ്യമായ പ്രവർത്തന സാമഗ്രികളും സ്ഥാപിക്കും. പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസ് മുറികൾ ക്രമീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിഷയാടിസ്ഥനത്തിലാണ് പ്രവേശന കവാടവും നിർമിച്ചത്. ചിത്രം: APLKY1LPS കായംകുളം ഗവ. എൽ.പി സ്കൂളിലെ കളിയുപകരണങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.