കാറില്‍നിന്ന് പുക: അപകടം ഒഴിവാക്കി അഗ്​നിരക്ഷാസേന

അരൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. പത്തനംതിട്ട ഓമല്ലൂര്‍ വാഴമുട്ടം പീസ് കോട്ടേജ് മാത്യുവിന്റെ ആഡംബരകാറില്‍നിന്നാണ് പുക ഉയര്‍ന്നത്. എറണാകുളത്തേക്കുള്ള യാത്രാമധ്യേ ശനിയാഴ്ച രാവിലെ എട്ടരയോടെ എരമല്ലൂര്‍ കവലക്ക് തെക്കുഭാഗത്താണ് സംഭവം. അരൂരില്‍നിന്ന്​ എത്തിയ അഗ്​നിരക്ഷാ സേന അംഗങ്ങള്‍ അപകടം ഒഴിവാക്കി. അസി.സ്‌റ്റേഷന്‍ ഓഫിസര്‍ സി. പ്രതാപ് കുമാര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.