ലോട്ടറി ​ഏജന്‍റ്​സ്​ ആൻഡ്​ സെല്ലേഴ്​സ്​ ഫെഡറേഷൻ സംസ്ഥാന ​സമ്മേളനം

ആലപ്പുഴ: കേരള സ്​റ്റേറ്റ്​ ലോട്ടറി ഏജന്‍റ്​സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ഏഴാം സംസ്ഥാന സമ്മേളനം 17, 18 തീയതികളിൽ ആലപ്പുഴയിൽ നടക്കുമെന്ന്​ സ്വാഗതസംഘം ചെയർമാൻ ആർ. നാസർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റെയ്ബാൻ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. 18ന് വൈകീട്ട് ​മുനിസിപ്പൽ ടൗൺഹാൾ നടക്കുന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.ആർ. ജയപ്രകാശ്, വി.എസ്. മണി, വി.ബി. അശോകൻ, ബി.എസ്. അഫ്സൽ എന്നിവരും പങ്കെടുത്തു. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക -കെ.ജി.ഒ.എ ആലപ്പുഴ: സ്ത്രീപക്ഷ കേരളത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും തൊഴിലിടങ്ങളിലെ ചൂഷണം പൂർണമായും തടയണമെന്നും കെ.ജി.ഒ.എ ജില്ല സമ്മേളനം. 'നവലിബറൽ നയങ്ങളും തൊഴിൽമേഖലയും' വിഷയത്തിൽ നടന്ന സെമിനാർ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ പ്രശാന്ത് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. ഇ. വി. സുധീർ അവതരിപ്പിച്ച സംഘടന പ്രമേയത്തിൻമേൽ ഡി. ഷിൻസ്​, ഡോ. വി. മുകുന്ദൻ, കെ. സീന, പി. ചന്ദ്രൻ, ഡോ. മുഹമ്മദ്‌ ഷിഹാസ്, എൽ. മിനി, ആർ.എസ്​. ഷിബു, ജി.വി. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.പി. സുധാകരൻ ചർച്ച ക്രോഡീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശരത് ചന്ദ്രലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. സിജി സോമരാജൻ, എ.ആർ. സുന്ദർലാൽ, ആർ. രാജീവ്, രമേശ്‌ ഗോപിനാഥ്‌, കെ.എസ്​. രാജേഷ് എന്നിവർ സംസാരിച്ചു. APL kgoa ആലപ്പുഴയിൽ നടന്ന കെ.ജി.ഒ.എ ജില്ല സമ്മേളന ഭാഗമായി നടന്ന സെമിനാർ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.