ശ്വാസകോശ വിദഗ്‌ധരുടെ അർധവാർഷിക സമ്മേളനം

ആലപ്പുഴ: ശ്വാസകോശ വിദഗ്‌ധരുടെ ദേശീയ അർധവാർഷിക സമ്മേളനം 'മിഡ് പൾമോകോൺ-2022' ആലപ്പുഴ സ്റ്റർലിങ് ലേക്ക് പാലസ് റിസോർട്ടിൽ ഞായറാഴ്ച നടക്കും. രാവിലെ 11.15ന്​ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്​ഘാടനം ചെയ്യും. ദേശീയ പ്രസിഡന്‍റ്​ ഡോ. പി.എസ്. ഷാജഹാൻ അധ്യക്ഷത വഹിക്കും. ഇരുനൂറോളം ഡോക്ടർമാർ പങ്കെടുക്കും. ശ്വാസകോശ പ്രശ്നങ്ങൾ കൂടുതലായി കാണുന്ന ജില്ലയാണ്​ ആലപ്പുഴ. കയർ തൊഴിലാളികൾ, കക്കവാരൽ തൊഴിലാളികൾ, ചെമ്മീൻ പീലിങ്​ പ്രവൃത്തി ചെയ്യുന്നവർ തുടങ്ങിയവരിൽ ആസ്ത്മ, ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ, ശ്വാസകോശച്ചുരുക്കം എന്നീ രോഗങ്ങൾ കൂടുതലാണെന്ന് ശ്വാസകോശ വിഭാഗം നടത്തിയ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പരിപാടികൾ ഇന്ന്​ ആലപ്പുഴ ബീച്ച്​: എന്‍റെ കേരളം പ്രദർശന-വിപണന മേള, സെമിനാർ -11.00 ആലപ്പുഴ എസ്​.ഡി കോളജ്​: പൂർവ വിദ്യാർഥികളുടെ ദ്വിദിന പഠനസഹവാസ ശിബിരം -10.00 ആലപ്പുഴ സ്റ്റർലിങ് ലേക്ക് പാലസ് റിസോർട്ട്​: ശ്വാസകോശ വിദഗ്‌ധരുടെ ദേശീയ അർധവാർഷിക സമ്മേളനം -11.15 ആലപ്പുഴ ഐ.എം.എ ഹാൾ: ​സൈഗ ദിലീപിന്‍റെ കവിതസമാഹാരം 'ഗസൽപൂക്കൾ' പ്രകാശനം, മ​ന്ത്രി സജി ചെറിയാൻ -3.00 ആലപ്പുഴ ജുവൽ ഹാൾ: ഓൾ കേരള ഗോർഡ്​ ആന്‍ഡ്​ മർച്ചന്‍റ്​സ്​ അസോസിയേഷൻ ജില്ല തെരഞ്ഞെടുപ്പ് ​-3.00 ആര്യാട്​ പഞ്ചായത്ത്​ കളിസ്ഥലം: ലൂമിനസ്​ കബഡി ലീഗ്​ മത്സരം, സമാപന സമ്മേളനം -5.30 തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: സുദർശനഹോമം -രാവിലെ 9.30 കണിച്ചുകുളങ്ങര കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയം: എസ്.എൻ.ഡി.പി വനിത സംഘം മേഖല കലോത്സവം -10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.