ചേർത്തല: വയലാർ-കുറിയമുട്ടം പാലവും ചേർത്തല ഇരുമ്പുപാലവും പുനർനിർമിക്കാൻ സർക്കാർ അനുമതി. മന്ത്രി പി. പ്രസാദിന്റെ ഇടപെടലിനെത്തുടർന്നാണ് അപകടകരമായ അവസ്ഥയിലായ രണ്ട് പാലങ്ങളും കിഫ്‌ബിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ അനുമതിയായത്. ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന പാലങ്ങളാണിത്. 1971ലാണ് വയലാർ പാലം നിർമിച്ചത്. നിലവിൽ ഇരു പാലങ്ങളും തകർച്ചയിലാണ്. പാലത്തിന്റ അടിത്തട്ടിലൂടെ നീരൊഴുക്ക് സുഗമമാക്കിയാണ് പുതിയവ നിർമിക്കുക. കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടർ കെ.പി. പുരുഷോത്തമന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം രണ്ട് പാലങ്ങളും വ്യാഴാഴ്ച സന്ദർശിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ സഞ്ചാരത്തിന് ആവശ്യമായ വീതിയിലായിരിക്കും പുതിയ പാലങ്ങളുടെ നിർമാണം. ഇരുപാലങ്ങളുടെയും നിർമാണം വേഗത്തിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചിത്രം: കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടർ കെ.പി. പുരുഷോത്തമന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം പാലങ്ങൾ സന്ദർശിക്കുന്നു apl bridge
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.