തുറവൂർ: അനുവാദമില്ലാതെ സ്ഥാപിച്ച പരസ്യബോർഡുകൾ വൈദ്യുതി വകുപ്പ് നീക്കി. കുത്തിയതോട് ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന പൊതുനിരത്തുകളിലെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകളാണ് കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ലതയുടെ നിർദേശപ്രകാരം നീക്കിയത്. തിരക്കേറിയ റോഡിലെ വൈദ്യുതി തൂണുകളിൽ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്നതരത്തിൽ സ്ഥാപിച്ചിരുന്ന ചെറുതും വലുതുമായ നിരവധി പരസ്യബോർഡുകളാണ് നീക്കം ചെയ്തത്. ബോർഡിന്‍റെ അനുവാദമില്ലാതെ പോസ്റ്റുകളിൽ പരസ്യബോർഡുകളും മറ്റ് ചമയങ്ങളും സ്ഥാപിച്ചവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിച്ച് നഷ്ടപരിഹാരം ഈടാക്കുമെന്നും കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു. apl kseb: കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ ജീവനക്കാർ വൈദ്യുതി തൂണുകളിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകൾ നീക്കംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.