കടല്‍രുചികളുടെ വൈവിധ്യവുമായി മത്സ്യഫെഡ്

ആലപ്പുഴ: സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്‍റെ കേരളം പ്രദർശന-വിപണന മേളയിൽ കടൽരുചികളുടെ വിരുന്നാണ് മത്സ്യഫെഡ് സന്ദര്‍ശകര്‍ക്ക്​ ഒരുക്കിയിരിക്കുന്നത്. കേര, ചെമ്മീൻ, കൂന്തൽ, കണവ, തളമീൻ തുടങ്ങിയവയുടെ അച്ചാറുകൾ, ഇൻസ്റ്റന്‍റ് മീൻ കറികൾ, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തി, ഇൻസ്റ്റന്‍റ് മീൻഫ്രൈ മസാല തുടങ്ങിയവക്ക്​ ആവശ്യക്കാര്‍ ഏറെയുണ്ട്. മത്സ്യഫെഡിന്‍റെ പ്രധാന ഉൽപന്നങ്ങളിലൊന്നായ കൈറ്റോൺ ടാബ്‌ലറ്റുകളും സ്റ്റാളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.