കളഞ്ഞുകിട്ടിയ സ്വർണമോതിരം തിരിച്ചുനൽകി

അരൂർ: വിവാഹ വാർഷിക ദിനത്തിൽ കളഞ്ഞുകിട്ടിയ വിവാഹമോതിരം സുജിത്ത് ബാബു ഉടമക്ക്​ തിരിച്ചുനൽകി. അരൂർ ഇരട്ടകുളങ്ങര വെളിയിൽ സുജീഷ് ബാബുവിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അരൂർ ക്ഷേത്രത്തിനടുത്തുള്ള കെ.ആർ മെഡിക്കൽ ഷോപ്പിന്​ മുന്നിൽനിന്ന്​ സ്വർണമോതിരം കിട്ടിയത്. അന്ന് സുധീഷിന്‍റെ വിവാഹവാർഷിക ദിനമായിരുന്നു. ജയശ്രീ എന്നാണ്​ മോതിരത്തിൽ എഴുതിയിരുന്നത്​. അപ്പോൾ തന്നെ അരൂർ പൊലീസ് സ്റ്റേഷനിൽ മോതിരം ഏൽപിച്ചു. സുധീഷിന്‍റെ ഫേസ്ബുക്കിൽ വിവരം പോസ്റ്റ് ചെയ്തു. അരൂർ പൊലീസ് ഫേസ്​ബുക്ക് ഗ്രൂപ്പിലും പോസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച മോതിരത്തിന്റെ ഉടമ അരൂക്കുറ്റി സ്വദേശിനി ജയശ്രീ അരൂർ പൊലീസ് സ്റ്റേഷനിൽ മോതിരം തിരക്കിയെത്തി. ഒന്നേകാൽ പവനുള്ള സ്വർണ മോതിരം ജയശ്രീയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞ പൊലീസ് സുജിത്ത്ബാബുവിനെ വിളിച്ചുവരുത്തി മോതിരം ജയശ്രീയെ തിരികെ ഏൽപിക്കുകയായിരുന്നു. ചിത്രം...സുജീഷ് ബാബു കളഞ്ഞുകിട്ടിയ സ്വർണമോതിരം ഉടമക്ക്​ തിരിച്ചു നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.