ആലപ്പുഴ: കനാൽ വാർഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കവയിത്രി സൈഗ ദിലീപിന്റെ 'ഗസൽപൂക്കൾ' കവിത സമാഹാരത്തിന്‍റെ പ്രസിദ്ധീകരണത്തിനും പ്രകാശനത്തിനും നാടൊന്നിക്കുന്നു. ആലപ്പുഴ ഐ.എം.എ ഹാളിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി സജി ചെറിയാൻ പ്രകാശനം നിർവഹിക്കും. ഗാനരചയിതാവ് ബീയാർ പ്രസാദ് ആദ്യപ്രതി ഏറ്റുവാങ്ങും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരത്തിന്‍റെ ആദരം നഗരസഭ അധ്യക്ഷ സൗമ്യരാജ് നൽകും. സൈഗ ടീച്ചർ വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം കവിതകൾ എഴുതിയിട്ടുണ്ട്. എന്നാൽ, സ്വന്തമായി പുസ്തകം പ്രസിദ്ധീകരിക്കാനുള്ള സാമ്പത്തികഭദ്രത ഇല്ലാത്തതിനാൽ ജനകീയ കൂട്ടായ്മ ഇത് ഏറ്റെടുക്കുകയായിരുന്നു. 'ഒരു വീട്ടിൽ ഒരു പുസ്തകം' ആശയവുമായി എല്ലാ വീട്ടിലും പുസ്തകമെത്തിക്കും. 165 രൂപ വിലയുള്ള പുസ്തകം 100 രൂപക്ക് നൽകി വിറ്റുകിട്ടുന്ന ഒരുലക്ഷം രൂപ സൈഗക്ക് നൽകും. വാർത്തസമ്മേളനത്തിൽ വിനോദ്കുമാർ, അംജിത്ത്, ഡോ. അസ്ലം ഹബീബ്, റഹിയാനത്ത്, റോയി പി. തീയോച്ചൻ, അഡ്വ. ശെൽവരാജ്, ജോയി ആന്‍റണി, ഹാരിസ് എന്നിവർ പങ്കെടുത്തു. കെ.സി.ഇ.സി ജില്ല സമ്മേളനം ആലപ്പുഴ: കേരള കോഓപറേറ്റിവ് എംപ്ലോയീസ് കൗൺസിൽ (കെ.സി.ഇ.സി-എ.ഐ.ടി.യു.സി) ജില്ല സമ്മേളനം ആലപ്പുഴ ന്യൂ മോഡൽ കയർ സൊസൈറ്റിയുടെ പൈതൃക ഹാളിൽ ഞായറാഴ്ച നടക്കും. രാവിലെ 10.30ന് പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചോലസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് യാത്രയയപ്പ് സമ്മേളനം എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് അഡ്വ. വി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. അനിൽ, വൈസ് പ്രസിഡന്റ് ആർ. പ്രദീപ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ഡി.പി. മധു, ഭുവനചന്ദ്രൻ, വി.എൻ. സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.