കെ.പി.എം.എസ് ചേര്‍ത്തല യൂനിയന്‍ കൺവെൻഷൻ

ചേര്‍ത്തല: കെ.പി.എം.എസ് ചേര്‍ത്തല യൂനിയന്‍ പ്രത്യേക സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്​ഘാടനം ചെയ്തു. വികസനം എന്നത് ദുര്‍ബലരുടെ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പ്രക്രിയയാകണമെന്ന്​ അദ്ദേഹം പറഞ്ഞു. നവകേരള പുനര്‍നിർമിതിയില്‍ അധിഷ്ഠിതമായ വികസന പ്രകൃയയില്‍ ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യംവെക്കുന്നതാണെങ്കില്‍ അതിന്​ സംഘടന പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂനിയന്റെ 24 ശാഖകളില്‍നിന്നുള്ള 2500ലധികം പ്രവര്‍ത്തകർ പ​​ങ്കെടുത്തു. ചേര്‍ത്തല യൂനിയന്‍ പ്രസിഡന്റ് കെ.സി. ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ്​ പ്രസിഡന്റ് തുറവൂര്‍ സുരേഷ്, സംസ്ഥാന ട്രഷറര്‍ ബൈജു കലാശാല, സെക്രട്ടേറിയറ്റംഗങ്ങളായ പി. ജനാർദനന്‍, എ.പി. ലാല്‍കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം എം.ടി. മോഹനന്‍, പ്രീന ബിജു, എന്‍.ടി. സലിമോന്‍, രശ്മി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കെ.പി.എം.എസ് ചേർത്തല താലൂക്ക് യൂനിയൻ സംഘടിപ്പിച്ച പ്രത്യേക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.