ഹോട്ടൽ പരിശോധന ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന്​

കായംകുളം: ഹോട്ടലുകളിൽ തുടർച്ചയായി നടക്കുന്ന പരിശോധന ഹോട്ടൽ, ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന്​ ഹോട്ടൽ ആൻഡ്​ റസ്റ്റാറന്റ് അസോസിയേഷൻ ജില്ല കമ്മിറ്റി പറഞ്ഞു. നിയമാനുസൃത പരിശോധനകൾ സ്വാഗതം ചെയ്യുന്നതോടൊപ്പം അന്യായമായത്​ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ശുചിത്വം ഉറപ്പാക്കുന്നതിന് ഹൈജീനിക് മോണിറ്ററിങ്​ കമ്മിറ്റിക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് നാസർ പി. താജ് അധ്യക്ഷത വഹിച്ചു. എസ്.കെ. നസീർ, റോയി മഡോണ, മുഹമ്മദ് കോയ, എൻ.എച്ച്. നവാസ്, ഷേണായി, രമേശ് ആര്യാസ്, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.