കായംകുളം: മലിനജലം പരന്നൊഴുകുന്ന കെ.എസ്.ആർ.ടി ബസ്സ്റ്റാൻഡിൽ രൂക്ഷ ദുർഗന്ധം. കരിപ്പുഴ തോട്ടിലേക്കുള്ള ഓട അടഞ്ഞതാണ് മലിനജലം കവിഞ്ഞൊഴുകാൻ കാരണം. മത്സ്യ-മാംസ അവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കെട്ടിക്കിടക്കുന്നതാണ് വെള്ളം ചീഞ്ഞുനാറാൻ കാരണം. അസഹ്യമായ ദുർഗന്ധത്തിൽ മൂക്കുപൊത്താതെ യാത്രക്കാർക്ക് സ്റ്റാൻഡിൽ നിൽക്കാൻ കഴിയില്ല. ടൗണിൽനിന്നുള്ള മാലിന്യം കരിപ്പുഴ തോട്ടിലേക്ക് ഒഴുകുന്നതിന്റെ ദുരിതം ഓട അടഞ്ഞതോടെയാണ് ജനം കൂടുതലായി മനസ്സിലാക്കി തുടങ്ങിയത്. ദേശീയപാതയോട് ചേർന്നുള്ള ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്നത് ഇതുവഴിയുള്ള യാത്രികർക്കും പ്രയാസം സൃഷ്ടിക്കുന്നു. അസഹ്യമായ ദുർഗന്ധത്താൽ ജനം വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് കാലങ്ങളായിട്ടും പരിഹാരത്തിന് നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കി. ചിത്രം : ALPKY2KSRTC കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് മലിനജലം ഒഴുകിയിറങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.