തട്ടുകടയില്‍നിന്ന്​ വാങ്ങിയ കപ്പ ബിരിയാണിയില്‍ വെള്ളിമോതിരം

ചേര്‍ത്തല: ടൗണിലെ തട്ടുകടയില്‍നിന്ന്​ വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാള്‍ക്ക് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന്​ നഗരസഭ ആരോഗ്യവിഭാഗത്തിന്​ നല്‍കിയ പരാതിയില്‍ തട്ടുകട അടക്കാന്‍ നിർദേശം നല്‍കി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. നഗരത്തിലാണ് ഭക്ഷണം വില്‍പന നടത്തിയതെങ്കിലും പാകംചെയ്തത് തണ്ണീര്‍മുക്കം പഞ്ചായത്ത്​ പരിധിയിലാണെന്നതിനാല്‍ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടര്‍നടപടി. അന്വേഷണം പൂര്‍ത്തിയാകുംവരെ കട അടച്ചിടാനാണ് നിർദേശം നല്‍കിയതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. ഹോട്ടലുകളില്‍നിന്ന്​ തുടര്‍ച്ചയായി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത്​ നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയര്‍ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.