ആശങ്കയേറുന്നു; 16 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഓൺലൈൻ ഭക്ഷണവിതരണക്കാരനടക്കം നാലുപേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ നഗരം കൂടുതൽ ആശങ്കയിലായി. കഴിഞ്ഞ മൂന്നുദിവസത്തിനിെട 11 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടി​െപട്ടത്. സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ഡെലിവറി ബോയിയായ കുന്നത്തുകാൽ എരവൂർ സ്വദേശിയായ 37കാരനാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക്​ ആരിൽനിന്നാണ് രോഗം പകർന്നതെന്ന് സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. പാളയം മത്സ്യമാർക്കറ്റിൻെറ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശിയും കുമരിച്ചന്ത മത്സ്യമാർക്കറ്റിലെ ജീവനക്കാരനുമായ 31കാരനാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. നേര​േത്ത കുമരിച്ചന്തയിലെ മൊത്ത മത്സ്യക്കച്ചവടക്കാരനും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. പൂന്തുറ ​െപാലീസ് സ്​റ്റേഷന്​ സമീപം താമസിക്കുന്ന 66 കാരനും 27കാരനായ മെഡിക്കൽ റെപ്ര​െസ​​ൻറിറ്റിവുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റ് രണ്ടുപേർ. മെഡിക്കൽ റെപ്രസൻെറിറ്റിവ് കഴക്കൂട്ടം പരിസരത്തെ ആശുപത്രികളും നാലാഞ്ചിറ കെ.ജെ.കെ ആശുപത്രിയും സന്ദർശിച്ചിട്ടുണ്ട്. 66കാരനായ പൂന്തുറ സ്വദേശിക്ക് മറ്റ് യാത്രാപശ്ചാത്തലങ്ങളില്ല. രോഗലക്ഷണം പ്രകടമായതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. സഹോദരനൊഴികെ ആരുമായും ഇദ്ദേഹം നേരിട്ടുബന്ധപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഖത്തറിൽ നിന്ന് ജൂൺ 25ന് എത്തിയ മാവേലിക്കര സ്വദേശിനി (53), കുവൈത്തിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി (30), ഉഴമലയ്ക്കൽ സ്വദേശി (36), തുമ്പ സ്വദേശി (45), കന്യാകുമാരി തഞ്ചാവൂർ സ്വദേശി (29), കഠിനംകുളം സ്വദേശിനി (62), ദു​ൈബയിൽ നിന്നെത്തിയ അഞ്ചുതെങ്ങ് സ്വദേശി (26), കുവൈത്തിൽ നിന്ന് 29ന് എത്തിയ കഠിനംകുളം സ്വദേശി (39), യു.എ.ഇയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ ഇടവ സ്വദേശി (22), ഖത്തറിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ വെട്ടുതുറ സ്വദേശി, സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി കുഴിവിള സ്വദേശി (51), റിയാദിൽ നിന്ന് ജൂലൈ രണ്ടിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശിക്കും (32) ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 15 പേർ രോഗമുക്തരായി. കൂടുതൽ നിയ​ന്ത്രണങ്ങൾക്ക്​ സാധ്യത തിര​ുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയതോടെ തലസ്ഥാനം കടുത്ത ജാഗ്രതയിലേക്ക്. സെക്ര​േട്ടറിയറ്റിലടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരും. വീടിന് പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിര്‍ദേശം. യാത്ര ചെയ്യുന്നവര്‍ എവിടെ പോയി, ഏത് വാഹനത്തിലാണ് പോയത് എന്നീ വിവരങ്ങളും ഡയറികളില്‍ രേഖപ്പെടുത്തണം. ശനിയാഴ്ച പുതുതായി 1068 പേർ കൂടി രോഗനിരീക്ഷണത്തിലായി. ഇതോടെ രോഗലക്ഷണവുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 20,299 ആയി. 1059 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. 18,047പേർ വീടുകളിലും 1996 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 57 പേരെക്കൂടി പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.